കുണ്ടറ വെള്ളിമണിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി കാണറിൽ അകപ്പെട്ട് മരിച്ചു. എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാർ (46) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷ് കുമാർ മോട്ടോറിന്റെ പൈപ്പ് ശരിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു കിണറിൽ അകപ്പെടുകയായിരുന്നു.
തൊഴിലാളികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലാ. മണ്ണ് മൂടിക്കിടന്നതിനാലും ഇടുങ്ങിയ കിണറായതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമായി. പൊലീസും കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽനിന്നായി രണ്ടുവീതം ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. പ്പതടിയോളം ആഴമുള്ള കിണറ്റില്‍ നിന്ന് മണ്ണ് മാറ്റുന്ന പ്രവര്‍ത്തനം ഇന്ന് രാവിലെ വരെ തുടര്‍ന്നു.