പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
കെ കെ യുടെ ഗാനങ്ങൾ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് വിശാലമായ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“കെകെ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ ആകസ്മിക വിയോഗത്തിൽ ദുഖമുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകളുമായി ഹൃദയസ്പർശിയായ അദ്ദേഹത്തിന്റെ ഗാനങ്ങൾ വൈവിധ്യമാർന്ന വികാരങ്ങളെ പ്രതിഫലിപ്പിച്ചു. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ നമ്മൾ എന്നും ഓർക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു” എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.