തെങ്കാശി ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 41 പേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കടക്കടൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ്സിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന എത്തിയാണ് പുറത്തേക്ക് എടുത്തത്. പരിക്കേറ്റ 29 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. പരിക്കേറ്റവരുടെ ചികിത്സ ഏകോപിപ്പിക്കാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിയിട്ടുണ്ട്
Related Articles
മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ അതിജീവിതയുടെ കുടുംബം
നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ അതിജീവിതയുടെ കുടുംബം. പറഞ്ഞുപോയ വാക്കുകൾകൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം . ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നത് ഫെയ്സ് ബുക്ക് പോസ്റ്റിൽ പരോക്ഷമായി വിമർശിച്ച് അതിജീവിതയുടെ കുടുംബം. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയെന്ന രീതിയിൽ ആയിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖയുടെ പ്രതികരണം. കാലങ്ങളായി അവർ കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒറ്റ പ്രസ്താവനകൊണ്ട് തകർന്നടിയുന്നതെന്ന് അവർ More..
“തളിർക്കട്ടെ പുതു നാമ്പുകൾ”; കാർഷിക വിത്തു വിതരണ യജ്ഞം സംഘടിപ്പിച്ചു
മേലൂർ : ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി വിദ്യാലയത്തിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ “തളിർക്കട്ടെ പുതു നാമ്പുകൾ”കാർഷിക വിത്തു വിതരണ യജ്ഞം നടന്നു. പരിപാടി വാർഡ് മെമ്പർ ജാൻസി പൗലോസ് ഉദ്ഘാടനം നിർവ്വഹിച്ചു. വിത്തുകൾ ഉള്ളിലൊളിപ്പിച്ച ഉണങ്ങിയ മൺ ബോളുകൾ പ്രകൃതിയിൽ തന്നെ പലയിടങ്ങളിലായി കുട്ടികൾ വിതരണം ചെയ്യുകയായിരുന്നു. പി ടി എ പ്രസിഡന്റ് ലിൻസൺ ആന്റണി യോഗത്തിന് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ ജോജി തോമസിന്റെ നേതൃത്വത്തിൽ പ്രോഗ്രാം More..
ഇന്ത്യൻ ഒളിംമ്പിക്സ് അസോസിയേഷൻ പ്രസിഡന്റായി പി.ടി.ഉഷ തിരഞ്ഞെടുക്കപ്പെട്ടു
പി ടി ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയഷേൻ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചപ്പോൾ പി ടി ഉഷക്ക് എതിരാളികളില്ല. അന്തിമ പ്രഖ്യാപനം തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ പത്തിന് ഉണ്ടാകും. ഇതിഹാസ സുവർണ പുത്രിക്ക് അഭിനന്ദനങ്ങൾ എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു. സജീവ കായികതാരമായ ആദ്യ അധ്യക്ഷ, വനിത അധ്യക്ഷ, മലയാളി അധ്യക്ഷ എന്നീ സവിശേഷതകളോടെയാണ് പിടി ഉഷ പദവിയിലേക്ക് എത്തുന്നത്.