Kerala Latest news

കെഎസ്ആർടിസിയിൽ നിന്ന് വിരമിക്കാനൊരുങ്ങി 750 ജീവനക്കാർ; സർവ്വീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

ഏപ്രിൽ, മേയ് മാസങ്ങളിലായി കെഎസ്ആർടിസിയിൽ നിന്നും വിരമിക്കാനൊരുങ്ങുന്നത് ഏകദേശം 750 ജീവനക്കാർ. ജീവനക്കാർ വിരമിക്കുമ്പോൾ സർവ്വീസുകളെ ബാധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ കെഎസ്ആർടിസി തള്ളി. ജീവനക്കാരുടെ വിരമിക്കൽ സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി യൂണിറ്റുകളിലും റിട്ടയർമെന്റിനും കുറവിനും ആനുപാതികമായി സർവ്വീസ് നടത്തുന്നതിനുള്ള ജീവനക്കാരെ ജനറൽ ട്രാൻസ്ഥർ മുഖാന്തിരം മേയ് മാസം പുനർ വിന്യസിക്കും. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കൃത്യമാക്കി പട്ടിക തയ്യാറാക്കൽ അവസാന ഘട്ടത്തിലാണ്. നിലവിൽ ആവശ്യത്തിനുള്ള ജീവനക്കാർ ഉണ്ടെങ്കിലും റിട്ടയർമെന്റ്, ലീവ്, അനധികൃത ഹാജരില്ലായ്മ എന്നിവ കാരണം ചില യൂണിറ്റുകളിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. അത് പുനക്രമീകരണത്തിലൂടെ നികത്തുവാൻ ആവശ്യമായ ജീവനക്കാർ നിലവിലുണ്ട്. പുനക്രമീകരണം പൂർത്തിയാകുന്നതു വരെ സർവ്വീസ് ഓപ്പറേഷനെ ബാധിക്കാതിരിക്കാൻ ജീവനക്കാർ അധികജോലി ചെയ്യുന്ന വേതനം ( സറണ്ടർ തുക) വർധിപ്പിച്ച് നൽകുന്നതിനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.