Kerala Latest news

കെഎസ്ഇബിയിലെ അച്ചടക്ക നടപടികള്‍ തടഞ്ഞ് വൈദ്യുതിമന്ത്രി

കെഎസ്ഇബിയിലെ അച്ചടക്ക നടപടികള്‍ തടഞ്ഞ് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറി പ്രതിഷേധിച്ച നേതാക്കള്‍ക്ക് കുറ്റപത്രം നല്‍കരുതെന്ന് മന്ത്രി നിർദ്ദേശിച്ചു. 19 പേര്‍ക്കെതിരെ കുറ്റപത്രം തയാറാക്കി അയയ്ക്കാനിരിക്കെയാണ് ഇടപെടല്‍.

അതേസമയം, വൈദ്യുതി ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ മുന്‍നിശ്ചയിച്ച സമരവുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. എസ്മ പ്രയോഗിച്ചാലും സമരത്തെ ബാധിക്കില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടും സ്ഥലംമാറ്റിക്കൊണ്ടുമുള്ള ഉത്തരവ് നേതാക്കള്‍ കൈപ്പറ്റി. നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടര്‍നീക്കങ്ങളെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.