കെഎസ്ഇബി ഓഫിസിനകത്ത് തൂക്കുകയറുമായി ആത്മഹത്യാ ഭീഷണി മുഴക്കി കരാറുകാരൻ. പാലക്കാട് അഗളി കെഎസ്ഇബി ഓഫീസിലാണ് സംഭവം. കരാറുകാരൻ പി സുരേഷ് ബാബുവാണ് കയറുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സുരേഷ് ബാബു അഗളി കെഎസ്ഇബി ഓഫിസിലെത്തിയത്. ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്നാണ് കരാറുകാരന്റെ പരാതി. തനിക്ക് ലഭിക്കാനുള്ള പണം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി.
‘എന്റെ പൈസ കിട്ടിയാൻ എനിക്ക് എന്റെ കടം വീട്ടായിരുന്നു. കഴിഞ്ഞ ആഴ്ചയും അതിന് മുൻപത്തെ ആഴ്ചയും പൈസ ചോദിച്ച് എത്തിയിരുന്നു. ബില്ല് പാസായില്ല എന്നാണ് പറയുന്നത്. കഴിഞ്ഞ നാൽപ്പത് വർഷമായി ലൈൻ വർക്കുകൾ ചെയ്യുന്നത് ഞാനാണ്. മെയിന്റനൻസ് ആണെങ്കിലും വലിയ വർക്കാണെങ്കിലും ചെറുതാണെങ്കിലും ഞാനാണ് ചെയ്യുന്നത്’- കരാറുകാരൻ പറയുന്നു.