Kerala Latest news

കെ റെയിൽ സംവാദം പ്രഹസനം മാത്രം; പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ല: ഇ ശ്രീധരൻ

കെ റെയിൽ സംവാദം പ്രഹസനം മാത്രമെന്ന് ഇ ശ്രീധരൻ. സംവാദം നടത്തിയതുകൊണ്ട് സർക്കാരിൻ്റെ തീരുമാനത്തിൽ മാറ്റമുണ്ടാകാൻ പോകുന്നില്ല. സർക്കാർ സ്വന്തം തീരുമാനത്തിലുറച്ച് മുന്നോട്ട് പോകുകയാണെന്ന് ഇ ശ്രീധരൻ പറഞ്ഞു.

സർക്കാരിന് താൽപര്യമുള്ളവരെ മാത്രമാണ് സിൽവർലൈൻ സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഒരു ഭാഗം മാത്രമേ സർക്കാരിന് കേൾക്കാൻ താത്പര്യമുള്ളു. സംവാദത്തിൽ പ്രധാനപ്പെട്ട രണ്ട് പേർ പങ്കെടുക്കുന്നില്ല. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ല. സംവാദം കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവും ഉണ്ടാകില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published.