പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്തതിന് പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ അച്ചടക്ക സമിതി ശുപാർശ. എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശയിലുള്ളത്. കെവി തോമസിന് താക്കീത് നൽകാനും അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറും. നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യം അച്ചടക്ക സമിതി തള്ളി.
എകെ ആൻ്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി നേരത്തെ കെവി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് തോമസ് നൽകിയ മറുപടി ഇന്നത്തെ യോഗം ചർച്ച ചെയ്തു. മറുപടി തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് സമിതി എത്തിച്ചേർന്നത്.