കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു നൽകി. ഇന്ന് രാവിലെ 6.26നാണ് ക്ഷേത്രവാതിലുകൾ ആചാരാനുഷ്ഠാങ്ങളോടും, വേദമന്ത്രങ്ങളോടും കൂടി തുറന്നത്. കൊടുംതണുപ്പിലും വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുക്കു.
മെയ് എട്ടിന് ബദരീനാഥ് തുറക്കും. നേരത്തെ ഗംഗോത്രി ധാം, യമുനോത്രി ധാം എന്നിവയുടെ കവാടങ്ങൾ അക്ഷയ തൃതീയ ദിനത്തിൽ തുറന്നിരുന്നു. ഇതോടെ ‘ചാർ ധാം യാത്ര 2022’ ന് തുടക്കമായിരുന്നു. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാർഷിക തീർത്ഥാടനം നടത്തുന്നത്.