വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും തലയിൽ കൈവച്ച് നിലവിളിച്ചിരിക്കാതെ അതിജീവിച്ച് മുന്നോട്ടുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഘട്ടത്തിലും നമ്മൾ പിറകിലേക്ക് പോയില്ല, കേരളം ഒറ്റക്കെട്ടായിട്ടാണ് പ്രതിസന്ധികളെ അതിജീവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ലൈനുമായി മുന്നോട്ടെന്ന് എൽഡിഎഫ് സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട്‍. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഡി.പി.ആര്‍ റെയില്‍മന്ത്രാലയത്തിന്റെ പരിഗണനയില്‍. ഭൂ ഉടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉറപ്പ്.
കെഎസ്ആര്‍ടിസി പുനസംഘടിപ്പിക്കും. സ്വന്തം കാലില്‍ നില്ക്കാന്‍ പര്യാപ്തമാക്കും. സ്വയം പര്യാപ്തമാകുംവരെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കും . ശമ്പളവും പെന്‍ഷനും ഉറപ്പാക്കും. കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് പുനസംഘടിപ്പിക്കും. കെ എസ് ആര്‍ ടി സി ഭൂമിയില്‍വാണിജ്യ സമുച്ചയങ്ങള്‍ പണിയുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉറപ്പ്.
അഞ്ച് വര്‍ഷംകൊണ്ട് എല്ലാവര്‍ക്കും വീട്. ഈ വര്‍ഷം ലൈഫ് പദ്ധതിയില്‍ 1.5 ലക്ഷം വീടുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍. രോഗാതുരത കുറയ്ക്കുന്നതിനുളള പദ്ധതി മിഷന്‍ മാതൃകയില്‍ നടപ്പാക്കും. വയോജന കമ്മിഷന്‍ രൂപീകരിക്കും, തൊഴില്‍ജന്യരോഗങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് .
അതേ സമയം സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മതാടിസ്ഥാനത്തിൽ പൗരത്വനിർണയം വേണ്ട എന്നതാണ് സർക്കാരിന്റെ തുടർന്നുള്ള നിലപാടെന്ന് മുഖ്യമന്ത്രി എൽ.ഡി.എഫ്. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ പറഞ്ഞു