Kerala Latest news

കേരളതീരത്ത് കൂമ്പാര മേഘകൾ; കരുതിയിരിക്കാൻ മുന്നറിയിപ്പ്

കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കേരളതീരത്തു വർധിക്കുമെന്നും അവയുടെ കനം കൂടുമെന്നും അതിനാൽ കേരളം കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്റെ മേൽനോട്ടത്തിൽ ഗവേഷക വിദ്യാർഥി എ.വി.ശ്രീനാഥ് നടത്തിയ പഠനമാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. പഠനം നേച്ചർ മാഗസിന്റെ പോർട്ഫോളിയോ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാധാരണ കാലവർഷ സമയത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറു കാണപ്പെടാറുള്ളത് ഉയരം കുറഞ്ഞ മേഘങ്ങളാണ്‌. എന്നാൽ സമീപകാലത്ത്‌ 12 മുതൽ 14 വരെ കിലോമീറ്റർ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണു രൂപം കൊള്ളുന്നത്‌. ഇവയാണ്‌ ഇപ്പോൾ ശക്തമായ മഴയ്ക്കും മിന്നലിനും കാരണമാവുന്നത്‌. കുറഞ്ഞ സമയം കൊണ്ട്‌ പെയ്യുന്ന കൂടിയ അളവിലുള്ള മഴ പ്രളയത്തിനും കാരണമാവുന്നു.

Leave a Reply

Your email address will not be published.