ലക്ഷദ്വീപ്നു മുകളിലെ ചക്രവാതചുഴി, ബംഗാൾ ഉൾകടലിൽ തമിഴ്നാട് തീരത്തിനു സമീപമുള്ള മറ്റൊരു ചക്രവാതചുഴി ഇവയുടെ രണ്ടിന്റെയും സ്വാധീനത്തിൽ അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ.
കേരളത്തിൽ അടുത്ത 3 ദിവസങ്ങളിലും വ്യാപകമായ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി / മിന്നൽ / കാറ്റോട് കൂടിയ ശക്തമായ / അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു