Kerala Latest news

കേരളത്തിൽ മഴ തുടരും

അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ 14 വരെ മഴ തുടരും. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂര്‍ , മലപ്പുറം , കോഴിക്കോട് എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങഴില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി ശക്തമായി മഴ പെയ്തു. തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്ത് പരിധികളില്‍ മീനച്ചിലാര്‍ പലയിടത്തും കരകവിഞ്ഞു. ഈരാറ്റുപേട്ട ടൗണ്‍ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു .പുലര്‍ച്ചെ 2 മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി.നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കാക്കിനഡ – വിശാഖപട്ടം തീരത്തു നിന്ന് അസാനി ഗതിമാറി ആന്ധ്രാപ്രദേശിൻ്റെ വടക്കൻ തീരത്തിനും ഒഡീഷാ തീരത്തിനും സമാന്തരമായി നീങ്ങും. ശക്തി കുറഞ്ഞ് വ്യാഴാഴ്ചയോടെ ന്യൂനമർദമായി മാറും.

Leave a Reply

Your email address will not be published.