സന്തോഷ് ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാളിനെതിരേ കേരളം കളത്തിലിറങ്ങുന്നു. സെമി ഫൈനല്‍ ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കേരളം കളത്തിലിറങ്ങുന്നത്. സെമിയില്‍ അഞ്ചു ഗോള്‍ നേടിയ ജെസിന് പ്ലെയിങ് ഇലവനിലില്ല. സെമി ഫൈനലില്‍ പകരക്കാരനായി ഇറങ്ങിയാണ് ജെസിന് അഞ്ചു ഗോളടിച്ചത്.
ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം അംഗത്തിനിറങ്ങുന്നത്. 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍. കേരളത്തിന്റെ 15-ാം ഫൈനലാണിത്.