കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷന്റെ 2022-27 വർഷത്തെ ഭരണസമിതി തെരഞ്ഞെടുപ്പിൽ തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് അഡ്വ.കെ. ഗോപാലക്യഷ്ണനെ ചെയർമാനായും മുൻ എം.എൽ.എ കെ.കെ.ലതിക വൈസ് ചെയർമാനായും തെരഞ്ഞെടു. ബിനു. ആർ(തിരുവനന്തപുരം, പി. രാജേന്ദ്രൻ (കൊല്ലം), ഉഷ ബാലചന്ദ്രൻ (കോട്ടയം), കെ. മോഹനൻ (ഏറണാകുളം), രാജു എബ്രഹാം (പത്തനംതിട്ട), മുഹമ്മദ് ഫൈസൽ. പി ( ഇടുക്കി) , കെ. വേണുഗോപാലൻ (പാലക്കാട്), പൊറിഞ്ചു ടി.കെ (ത്യശ്ശൂർ), പി.കെ.സൈനബ (മലപ്പുറം) ജയാനന്ദ കെ. ആർ (കാസറഗോഡ്) എന്നിവരെ മറ്റു ഭരണ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
Related Articles
ജിഷ്ണുവിന്റെ മരണം: പൊലീസ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ
കോഴിക്കോട് നല്ലളത്തെ ജിഷ്ണുവിന്റെ മരണത്തിലെ ദുരുഹത മാറ്റി കുറ്റക്കരെ കണ്ടെത്തണമെന്ന് കുടുംബം. ജിഷ്ണുവിനെ പൊലീസ് കൊന്നതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സത്യം പുറത്തു വരണമെന്ന് ഭാര്യയും അമ്മയും പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടിയെടുക്കാനാണ് കുടുംബം ആലോചിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തി ഇല്ലെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് എം. കെ. രാഘവൻ എം പിയും ഉറപ്പ് നൽകി.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ വരവും കുടിശ്ശികയും നിയമസഭയെ അറിയിക്കണം സര്‍ക്കാര്‍ ഉത്തരവ്
തദ്ദേശസ്ഥാപനങ്ങളുടെ വരവിന്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണമെന്ന സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാരാണ് ഈ വിശദാംശങ്ങള്‍ തയ്യാറാക്കി സഭയെ അറിയിക്കേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക കെടുകാര്യസ്ഥത ഒഴിവാക്കാന്‍ നിയമസഭയുടെ മേല്‍നോട്ടം ഉറപ്പുവരുത്താനാണ് ഈ നടപടി. 25 ശതമാനത്തോളം നികുതി തദ്ദേശസ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികപുരോഗതി ഉറപ്പുവരുത്താനാണ് ഈ മാറ്റങ്ങള്‍. കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കുന്ന രജിസ്റ്റര്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും തയ്യാറാക്കണം. നികുതിപിരിവ് മൂന്നുമാസത്തിലൊരിക്കല്‍ ഗ്രാമ, വാര്‍ഡ് സഭകളില്‍ അവലോകനംചെയ്യണം. തദ്ദേശസ്ഥാപനങ്ങളെടുത്ത വായ്പ, അതിലെ More..
ഏലക്കയുടെ വില ഇടിഞ്ഞു
എലക്കയുടെ വില കുത്തനെ ഇടിഞ്ഞു. ഏലം കർഷകർക്കത്ത ആശങ്ക യിൽ. രണ്ടുവർഷം മുമ്പ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നത് ഇപ്പോൾ 900 ലേക്ക് കുത്തനെ ഇടിഞ്ഞു. വിലത്തകർച്ച പരിഹരിക്കാൻ സ്പൈസസ് ബോർഡ് നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വില ഇടിവിൽ ഏല കർഷകർ മാത്രമല്ല കച്ചവടക്കാരും പ്രതിസന്ധിയിലാണ്. കാലാവസ്ഥ വ്യതിയാനവും. കീടനാശിനി, രാസവളം എന്നിവയുടെ വില ഇരട്ടിയായി. തൊഴിലാളികളുടെ കൂലി വർധനവ് ഇതെല്ലാം പ്രതിസന്ധിക്ക് കാരണമാണ്. ലേല കേന്ദ്രങ്ങൾ വിലയിടിക്കുന്നത് തടയാൻ സ്പൈസസ് ബോർഡിന് സാധിക്കുന്നില്ലാ.