Kerala Latest news

പുത്തൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്.പി.സി പരേഡ്

പുത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. റവന്യൂമന്ത്രി കെ രാജൻ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. 40 കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു.
എസ്.പി.സി  പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറായ  കെ എ തോമസ്, ഇൻസ്പെക്ടർ ഓഫ് പൊലീസ് ബെന്നി ജേക്കബ്, പുത്തൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ജോസഫ് ടാജറ്റ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സിനി പ്രദീപ് കുമാർ, പുത്തൂർ ഗ്രാമപഞ്ചായത്ത്  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  നളിനി വിശ്വംഭരൻ, ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പാൾ ഷിബ പി മാത്യു, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ ടിനോ മൈക്കിൾ, പ്രധാനധ്യാപിക ഉഷാകുമാരി, പി.ടി.എ പ്രസിഡന്റ് അരവിന്ദാക്ഷൻ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.