കൊവിഡ് കേസുകള്‍ പ്രതിദിനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഡല്‍ഹി. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് വീണ്ടും കൊണ്ടു വരുന്നത്. മാസ്ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപയാണ് പിഴയീടാക്കുക. ഡല്‍ഹി ദുരന്ത നിവാരണ സമിതി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് കൊണ്ട് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വാക്സിനേഷന് കൂടുതല്‍ സജീവമാക്കാനും പരിശോധനകള്‍ കൂട്ടാനും യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലും പരിശോധന വ്യാപകമാക്കും.
കഴിഞ്ഞ ദിവസങ്ങളിലായി ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. ചൊവ്വാഴ്ച 632 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 26 ശതമാനം വര്‍ധനവാണ് പ്രതിദിന കൊവിഡ് കേസുകളില്‍ രാജ്യ തലസ്ഥാനത്ത് ഇന്നലെയുണ്ടായത്.