സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് അഞ്ചുമണിക്കാണ് യോഗം. ആരോഗ്യവുകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡി എം ഒ, ആരോഗ്യവുകപ്പ് ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. രണ്ടാഴ്ചയിലൊരിക്കൽ കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഇന്ന് കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചേക്കും.