അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ദുരുദ്ദേശമില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തല്‍. അന്വേഷണത്തില്‍ അപാകത കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി 2017ല്‍ നടന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും അതില്‍ സംശയങ്ങളുയര്ന്നേക്കാമെന്നും വ്യക്തമാക്കി.
അന്വേഷണ സംഘത്തിന് ഗൂഡലക്ഷ്യങ്ങളുണ്ടെന്നും ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നുമുള്ള ദിലീപിന്റെ ആവശ്യമാണ് കോടതി തള്ളിയത്. നിലവില്‍ കേസ് മറ്റൊരു ഏജന്‍സിക്ക് വിടേണ്ടകാര്യമല്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ നിര്‍ണായകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.