തൃശൂര്‍ ജില്ലയില്‍ ഡിജിറ്റല്‍ സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തൃശൂര്‍ താലൂക്കിലെ ചിയ്യാരം, കണിമംഗലം, കൂര്‍ക്കഞ്ചേരി, മനക്കൊടി, പൂളള്, ആലപ്പാട് കാരമുക്ക്, കിഴക്കുമുറി വടക്കുമുറി, കിഴുപ്പിള്ളിക്കര, കുറുമ്പിലാവ്, ഇഞ്ചമുടി, ചാഴൂര്‍, പടിയം, പുത്തൂര്‍, എന്നീ വില്ലേജുകളിലേയ്ക്കും തലപ്പള്ളി താലൂക്കിലെ കോട്ടപ്പുറം, ചിറ്റണ്ട എന്നീ വില്ലേജുകളിലേയ്ക്കും കുന്ദംകുളം താലൂക്കിലെ വേലൂര്‍, തയ്യൂര്‍ എന്നീ വില്ലേജുകളിലേയ്ക്കും ചാവക്കാട് താലൂക്കിലെ ഏങ്ങണ്ടിയൂര്‍, നാട്ടിക, വലപ്പാട്, തളിക്കുളം എന്നീ വില്ലേജുകളിലേയ്ക്കും വാഹനങ്ങള്‍ മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിനായി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജൂണ്‍ 10നകം തൃശൂര്‍ സര്‍വ്വെ (റെയ്ഞ്ച്)അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. വിശദവിവരങ്ങളും നിബന്ധനകളും എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ഓഫീസില്‍ നിന്ന് ലഭിക്കും. വിലാസം: അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, സര്‍വ്വെയും ഭൂരേഖയും (റെയ്ഞ്ച്) തൃശൂര്‍, ഷൊര്‍ണ്ണൂര്‍ റോഡ്, പി.ഒ തിരുവമ്പാടി, പിന്: 680022, ഫോണ്‍: 0487-2334459
Related Articles
വിഴിഞ്ഞം തുറമുഖ വികസനം; പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് മുൻഗണനയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. അടിസ്ഥാനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുന്ന സർക്കാരാണിത്. തുറമുഖ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവന്ന ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും സർക്കാർ പരിഹാരം കണ്ടിട്ടുണ്ട്. ചർച്ച ചെയ്ത് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. പതിനായിരക്കണക്കിന് തൊഴിൽ അവസരം ഒരുക്കുന്ന പദ്ധതി പ്രദേശവാസികൾക്ക് സാങ്കേതികജ്ഞാനവും വൈദഗ്ധ്യവും പകർന്നു നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുറമുഖ പരിസരത്ത് More..
ഭിന്നശേഷിക്കാർക്കായി കലോത്സവം നടത്താൻ അന്തിക്കാട് ഗ്രാമപഞ്ചായത്ത്
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കലോത്സവം നടത്താനൊരുങ്ങി അന്തിക്കാട് ഗ്രാമപഞ്ചായത്ത്. ഈ വർഷം മുതൽ നടത്തുന്ന കലോത്സവത്തിനായി 75000 രൂപ വകയിരുത്തിയിട്ടുണ്ട്. വികസന സെമിനാറിലാണ് കലോത്സവം നിർദ്ദേശമുള്ളത്. 2022-23 സാമ്പത്തിക വർഷത്തിൽ ഏഴര കോടിയിലേറെ തുകയുടെ പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ചുള്ള കരട് വാർഷിക പദ്ധതി രേഖ വികസന സെമിനാറിൽ അവതരിപ്പിച്ചു. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി 35,61,000 രൂപ വകയിരുത്തി. കാർഷിക വിപണന കേന്ദ്രം എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതെന്ന് പ്രസിഡൻ്റ് ജ്യോതി രാമൻ അറിയിച്ചു. More..
സൗജന്യ കോവിഡ് കരുതൽ ഡോസ് വാക്സിനേഷൻ ജില്ലയിൽ ആരംഭിക്കുന്നു
18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ കരുതൽ ഡോസ് വാക്സിനേഷൻ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നു. 15-07-2022 വെള്ളിയാഴ്ച ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിനേഷന് തുടക്കം കുറിക്കുന്നത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 6 മാസം കഴിഞ്ഞവർക്ക് മാത്രമാണ് കരുതൽ ഡോസ് ലഭിക്കുക. ആദ്യം സ്വീകരിച്ച അതേ വാക്സിൻ മാത്രമേ കരുതൽ ഡോസായി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.