വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന് ഹോമില്‍ ഈ സാമ്പത്തിക വര്‍ഷത്തിലേക്ക് സ്റ്റീല്‍ പ്ലേറ്റുകള്‍, സ്റ്റീല്‍ ഗ്ലാസ്, സ്റ്റീല്‍ മൊന്ത, സ്റ്റീല്‍ തവി, സ്റ്റീല്‍ സ്പൂണ്‍, റൈസ് കട്ടര്‍ എന്നിവ വിതരണം ചെയ്യാന്‍ തയ്യാറുള്ള സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍ വ്യക്തികള്‍ എന്നിവരില്‍നിന്ന് മത്സര സ്വഭാവമുള്ള മുദ്രവെച്ച കൊട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ മാസം രണ്ടാം തീയതി 3 മണിക്ക് മുന്‍പായി മുദ്രവെച്ച കവറില്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. അന്നേദിവസം വൈകിട്ട് നാലുമണിക്ക് ക്വട്ടേഷന്‍ സമര്‍പ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ പരിശോധിക്കുന്നതും ഗുണനിലവാരമുള്ളതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതുമായ ക്വട്ടേഷനുകള്‍ വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന് ഹോം സൂപ്രണ്ടിന്റെ പരിശോധനയ്ക്ക് വിധേയമായി അംഗീകരിക്കുന്നതുമാണ്. കൊട്ടേഷന്‍ കാരണം കൂടാതെ നിരോധിക്കുന്നതിനും മാറ്റി വയ്ക്കുന്നതിനുമുള്ള അധികാരം സൂപ്രണ്ടില്‍ നിഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും നേരിട്ട് അറിയാവുന്നതാണ്. ഫോണ്‍- 0487 2334267.
Related Articles
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നാടകോത്സവം ‘യവനിക 22’ നാളെ മുതൽ
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ‘യവനിക 22’ എന്ന പേരിൽ നാടകോത്സവം നാളെ (18 ജൂലൈ) മുതൽ 22 വരെ നടക്കും. 18 ന് വൈകിട്ട് 5.30 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ വി.കെ. പ്രശാന്ത്, എം. മുകേഷ്, തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 6 ന് ഡ്രമാറ്റിക് ഡബിൾസ് കേരള അവതരിപ്പിക്കുന്ന നാടകം ‘മൃഗം’ അരങ്ങേറും. 19 ന് വൈകിട്ട് 6ന് തിരുവനന്തപുരം എൻ. കൃഷ്ണപിള്ള നാടക വേദിയുടെ ‘ചെങ്കോലും മരവുരിയും’ അരങ്ങേറും. 20 More..
ലഹരിക്കെതിരെ രണ്ടാംഘട്ട പ്രചാരണം; ഗോൾ ചലഞ്ച് പരിപാടി ഇന്ന് തുടക്കം
ലഹരിക്കെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായ ‘ഗോൾ ചലഞ്ച് ‘ പരിപാടി നവംബർ 16ന് തുടക്കമാകും’. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനു നടക്കുന്ന പരിപാടിയിൽ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കായിക താരങ്ങൾ, സാംസ്കാരികരംഗത്തെ പ്രമുഖരും ഗോളടിച്ച് പങ്കെടുക്കും. ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി രണ്ടുകോടി ഗോളടിക്കാനാണ് സർക്കാർ തീരുമാനം. മയക്കുമരുന്ന് വിരുദ്ധ മാലിന്യമുക്ത ലോകകപ്പ് ആഘോഷിക്കാൻ ആരാധകർ രംഗത്തിറങ്ങണമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം ബി More..
ഇന്ന് രക്ഷാബന്ധൻ മഹോത്സവം; ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു
സഹോദരി-സഹോദര ബന്ധത്തിന്റെ സന്ദേശം നൽകി രാജ്യം ഇന്ന് രക്ഷാബന്ധൻ മഹോത്സവം ആഘോഷിക്കുന്നു. ഈ വേളയിൽ രാജ്യത്തെ എല്ലാ പൗരന്മാരെയും ആശംസിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സഹോദരൻമാരോടുള്ള സഹോദരിമാരുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രകടനമാണ് രക്ഷാബന്ധൻ, മാത്രമല്ല അവർ തമ്മിലുള്ള അഭേദ്യമായ ബന്ധം ആവർത്തിക്കാനുള്ള അവസരവുമാണ്. രക്ഷാബന്ധൻ സ്വതസിദ്ധമായ സ്നേഹത്തെയും പാരസ്പര്യത്തെയും പ്രതീകപ്പെടുത്തുകയും ആളുകളെ കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നു. സഹോദരങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ ഈ ഉത്സവം, നമ്മുടെ സമൂഹത്തിൽ സ്ത്രീകളോടുള്ള ഐക്യവും ആദരവും പ്രോത്സാഹിപ്പിക്കട്ടെ. രാഷ്ട്രപതി ദ്രൗപതി മുർമു More..