കർണാടകയിലെ കലബുർഗിയിലുണ്ടായ
കർണാടകയിൽ ബസിന് തീപിടിച്ചു 10 പേർ വെന്തുമരിച്ച അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
കർണ്ണാടകയിലെ കലബുറഗി ജില്ലയിലുണ്ടായ അപകടത്തിൽ ദുഖമുണ്ട്. ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രാദേശിക ഭരണകൂടം ദുരിതബാധിതരെ സഹായിക്കുന്നുണ്ട്. എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു
കൽബുർഗിയിലെ കമലാപൂരിന് സമീപം ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മിനി ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ബസിനു തീപിടിച്ചത്.ഡീസൽ ടാങ്കിലെ ചോർച്ചയെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കലബുറഗി ജില്ലയിലെ കമലാപുര ടൗണിന് സമീപമാണ് അപകടമുണ്ടായതെന്നാണ് വിവരം. ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
തീപിടുത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
“