Latest news National

കർണാടകയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു

കർണാടകയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി. അതിർത്തികളിൽ പരിശോധന വർധിപ്പിക്കുമെന്നും ബുധനാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ നിയന്ത്രണങ്ങളോടെ കൊവിഡ് മാർഗനിർദേശം പുതുക്കുമെന്നുമാണ് കർണാടക മുഖ്യമന്ത്രി ബസ്സവരാജ് ബൊമ്മയ്യ് അറിയിച്ചത്.

മാസ്‌ക് നിർബന്ധമാക്കും. അനാവശ്യ ഒത്തുചേരലുകൾ ഒഴിവാക്കാൻ നിർദേശം നൽകും. സാമൂഹിക അകലം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.

കൊവിഡ് നാലാം തരംഗത്തിന്റെ സൂചനകൾ വന്നു തുടങ്ങിയതോടെ മുൻകരുതൽ നടപടികളുമായി മുന്നോട്ട് പോകുകയാണ് കർണാടക. കേരളത്തിൽ നിന്ന് വരുന്നവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published.