Latest news National

കൽക്കരി പ്രതിസന്ധി; രാജസ്ഥാനിൽ 7മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട്

കൽക്കരി പ്രതിസന്ധിയെ തുടർന്ന് രാജസ്ഥാനിലും പവർകട്ട് പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ മൂന്ന് മണിക്കൂർ വരെയാണ് പവർ കട്ട്. എന്നാൽ ഏഴ് മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വലിയ പ്രതിസന്ധിയെന്ന് രാജസ്ഥാൻ വൈദ്യുതി മന്ത്രി പറയുന്നു.
യുപിയിലും ആന്ധ്രയിലും ഇതേ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ എൻജിനീയർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ധന പ്രതിസന്ധിയിലേക്കല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും കേന്ദ്ര സർക്കാരുമായി അടുത്ത് നിൽക്കുന്ന ഉന്നത വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. നിലവിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ 72.5 ദശലക്ഷം ടൺ കൽക്കരി ശേഖരമുണ്ട്.

രാജ്യത്തെ താപ വൈദ്യുതി നിലയങ്ങളിൽ 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ പ്രതിദിന കൽക്കരി ഉപയോഗം 2.1 ദശലക്ഷം ടണ്ണാണ്. ഇനിയും 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published.