കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ സ്കൂള്‍ തുറക്കല്‍ സ്പെഷ്യല്‍ റിബേറ്റ് മെയ് 27 മുതല്‍ മെയ് 31 വരെ ഉണ്ടായിരിക്കും. ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് 10% സ്പെഷ്യല്‍ റിബേറ്റ് ഉള്‍പ്പെടെ മൊത്തം 30%വരെ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ തൃശൂരിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ, വടക്കേ ബസ് സ്റ്റാന്റിന് സമീപം, ഖാദി ഗ്രാമ സൗഭാഗ്യ പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ, ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി, കേച്ചരി എന്നിവിടങ്ങളിലുള്ള ഗ്രാമ സൗഭാഗ്യകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വില്പനയ്ക്ക് മേല്‍ പറഞ്ഞ റിബേറ്റ് ലഭിക്കുന്നതാണ്. ഫോണ്‍ -0487-2338699
Related Articles
തൃശൂർ പൂരം ഇലഞ്ഞിത്തറമേള പ്രമാണി സ്ഥാനത്ത് നിന്നും കുട്ടന് മാരാരെ മാറ്റി; ദേവസ്വം തീരുമാനം സന്തോഷത്തോടെ അംഗീകരിക്കുന്നു: പെരുവനം കുട്ടന് മാരാരാർ
ഇലഞ്ഞിത്തറമേള പ്രമാണി സ്ഥാനത്ത് നിന്ന് പെരുവനം കുട്ടൻ മാരാരെ നീക്കി പാറമേക്കാവ്. ദേവസ്വം തീരുമാനം സന്തോഷത്തോടെ അംഗീകരിക്കുന്നതായിപെരുവനം കുട്ടൻ മാരാർ മാധ്യമങ്ങളോട് പ്രതികരിച്ചു. 24 വർഷത്തിനു ശേഷമാണു കുട്ടൻ മാരാർ പുറത്തു പോകുന്നത്.പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്റേത് ആണ് തീരുമാനം. പെരുവനത്തിന് പകരം കിഴക്കൂട്ട് അനിയന് മാരാരാണ് ഇലഞ്ഞിത്തറ പ്രമാണി.
ഇരട്ട നേതൃത്വ പദവി ഒഴിവാക്കി അണ്ണാ ഡിഎംകെ, എടപ്പാടി പളനിസാമിയെ താല്കാലിക ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുത്തു
ഇരട്ട നേതൃത്വ പദവി ഒഴിവാക്കി അണ്ണാ ഡിഎംകെ. ചെന്നൈ വാനഗരത്ത് ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എടപ്പാടി പളനിസാമിയെ താല്കാലിക ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുത്തു. ജനറല്‍ കൗണ്‍സില്‍ യോഗത്തിനെതിരെ ഒ. പനീര്‍സല്‍വം നല്കിയ ഹര്‍ജി മദ്രാസ് ഹെക്കോടതി തള്ളിയത്തോടെയാണ് അണ്ണാ ഡിഎംകെ യുടെ പ്രഖ്യാപനം. ഒ പനീര്‍ ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി ആസ്ഥാനത്ത് ഒപിഎസ് – ഇ.പി.എസ് പക്ഷം തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഹൈക്കോടതി വിധി സുപ്രിംകോടതി തടഞ്ഞതോടെയാണ് More..
കെ. കെ. ലതികയെ നിയമസഭയിൽ കൈയേറ്റം ചെയ്ത കേസിൽ മുൻ എംഎൽഎമാർക്കെതിരെ വാറണ്ട്
കുറ്റ്യാടി മുൻ എംഎൽഎ കെ.കെ.ലതികയെ നിയമസഭയിൽ വച്ച് കൈയേറ്റം ചെയ്തുവെന്ന കേസില്‍ മുൻ എം എൽ എ മാർ ക്ക് വാറണ്ട്. എം എ വാഹിദ്, എ.ടി.ജോർജ് എന്നിവർക്കാണ് വാറണ്ട്. കെ.കെ.ലതിക തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ പരാതിയിലാണ് കോടതി കേസെടുത്തിരുന്നത്. നിയമസയില് കയ്യാങ്കളി നടന്ന ദിവസം കയ്യേറ്റം ചെയ്തെന്നാണ് പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട്.