Latest news National

ഗര്‍ഭസ്ഥ പെണ്‍ശിശുക്കളെ കൊല്ലുന്ന 13 അംഗ സംഘം ഒഡീഷയിൽ അറസ്റ്റിൽ

ഗര്‍ഭസ്ഥ പെണ്‍ശിശുക്കളെ കൊല്ലുന്ന സംഘം ഒഡീഷയില്‍ പിടിയില്‍. അനധികൃതമായി ലിംഗനിർണയം നടത്തി കുട്ടികളെ കൊല്ലുന്ന അന്തർസംസ്ഥാന റാക്കറ്റാണ് ബെർഹാംപൂർ പൊലീസിന്‍റെ പിടിയിലായത്. മുഖ്യപ്രതിയും ആശാ വർക്കറും ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അള്‍ട്രാ സൗണ്ട് സ്കാനിലൂടെ ലിംഗനിര്‍ണയം നടത്തിയായിരുന്നു ഗര്‍ഭഛിദ്രം. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് റെയ്ഡിനെത്തിയപ്പോൾ ലാബിൽ 11 സ്ത്രീകൾ പരിശോധനയ്ക്കായി എത്തിയിരുന്നു.

അങ്കുളിയിലെ ആനന്ദ നഗറിലാണ് അനധികൃത ലിംഗനിർണയ പരിശോധനാ ലാബ് പ്രവർത്തിച്ചിരുന്നത്. റെയിഡിന്‍റെ സമയത്ത് 11 ഓളം ഗർഭിണികൾ ഇവിടെ ഉണ്ടായിരുന്നു.
സംഭവത്തിൽ ആശുപത്രി, ലാബ് ഉടമകള്‍ക്കും പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published.