Latest news National

ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതകം; പ്രതികളെന്ന് സംശയിക്കുന്നവർ അറസ്റ്റിൽ

പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് മൂസെ വാലയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സിദ്ദുവിന്റെ സുരക്ഷ പഞ്ചാബിലെ ആം ആദ്മി സർക്കാർ പിൻവലിച്ചിരുന്നു. പിന്നാലെയാണ് ക്രൂരമായ കൊലപാതകം.

ഗായകന്‍റെ കൊലപാതകത്തിൽ എ.എ.പിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് രംഗത്തെത്തി. പഞ്ചാബ് സർക്കാറിന് ഭരിക്കാനുള്ള ധാർമിക അധികാരം നഷ്ടപ്പെട്ടുവെന്നും സർക്കാർ പിരിച്ചുവിടണം എന്നും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ് ട്വീറ്റ് ചെയ്തു.

സിദ്ദു അടക്കം 424 പേരുടെ സുരക്ഷയാണ് പഞ്ചാബ് സ‍ർക്കാർ പിൻവലിച്ചത്. സിദ്ദുവും സുഹൃത്തുക്കളും മാൻസയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. 2022 പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മാൻസയിൽ നിന്നും മത്സരിച്ചെങ്കിലും ആം ആദ്മി പാ‍ർട്ടിയുടെ വിജയ് സിംഗ്ലയോട്
പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.