ഗുഡ്ഫെല്ലസിലെ മോബ്സ്റ്റർ ഹെൻറി ഹില്ലിന്റെയും ഫീൽഡ് ഓഫ് ഡ്രീംസിലെ ബേസ്ബോൾ കളിക്കാരനായ ഷൂലെസ് ജോ ജാക്സണിന്റെയും വേഷങ്ങളിലൂടെ പ്രശസ്തനായ നടൻ റേ ലിയോട്ട അന്തരിച്ചു. പുതിയ ചിത്രമായ ഡേഞ്ചറസ് വാട്ടേഴ്സ് ചിത്രീകരണത്തിനിടെയാണ് അന്ത്യം. ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലെ സിനിമാ ലൊക്കേഷനില്‍ ഉറക്കത്തിനിടെയാണ് റേയ് മരിച്ചതെന്ന് നടന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഗുഡ്ഫെല്ലസിലെ മോബ്സ്റ്റര്‍ ഹെന്റി ഹില്ലിന്റെയും ഫീല്‍ഡ് ഓഫ് ഡ്രീംസിലെ ബേസ്ബോള്‍ കളിക്കാരനായ ഷൂലെസ് ജോ ജാക്സണിന്റെയും വേഷങ്ങളിലൂടെ പ്രശസ്നാണ് റേ ലിയോട്ട.
യുഎസിലെ ന്യൂജഴ്സിയില്‍ 1954 ലാണ് റേ റേ ലിയോട്ട ജനിച്ചത്. മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട് ആറാം മാസം മുതല്‍ അനാഥാലയത്തിലായിരുന്നു വളര്‍ന്നത്. ആറ് വയസ്സുതികഞ്ഞപ്പോള്‍ ഇറ്റാലിയന്‍ വംശജരായ ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തി.
ടെലിവിഷന്‍ സീരീസുകളിലെ ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി. 1983 ല്‍ പുറത്തിറങ്ങിയ ദ ലോണ്‍ലി ലേഡിയാണ് ആദ്യ ചിത്രം.