മലയാള ഭാഷയെയും സംസ്കാരത്തെയും മാധ്യമ ചരിത്രത്തെയും അടുത്തറിയാൻ ഡോ. ഹെർമൻ ഗുണ്ടർട്ടിൻ്റെ ജീവിതകഥ പറയുന്ന ഗുണ്ടര്‍ട്ട് സ്റ്റോറി ടെല്ലിങ്ങ് മ്യൂസിയം തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ തുറന്നു.
ആദ്യ മലയാളം, ഇംഗ്ലീഷ് നിഘണ്ടുവിന് രൂപം നൽകിയ ചരിത്രകാരനും ഭാഷാപണ്ഡിതനുമായ ജർമൻ മിഷനറിയായിരുന്ന ഡോ. ഹെർമൻ ഗുണ്ടർട്ട് .
ലോക നിലവാരത്തിലുള്ള ഡിജിറ്റൽ ലാംഗ്വേജ് മ്യൂസിയമാണ് ഇവിടത്തെ പ്രധാന ആകർഷണം.
മലയാള ഭാഷയെയും സംസ്കാരത്തെയും മാധ്യമ ചരിത്രത്തെയും അടുത്തറിയാനും ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശ ഭാഷകളുടെ പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യവും അപൂർവ്വ ഗ്രന്ഥങ്ങളാൽ സമ്പന്നമായ ഹെർമൻ ഹെസ്സേ ലൈബ്രറി, ജൂലി ഗുണ്ടർട്ട് ഹാൾ, ഗുണ്ടർട്ട് പ്രതിമ, ഡിജിറ്റൽ ബുക്ക് ആർക്കൈവസ് മലയാളത്തിലെ ഓരോ അക്ഷരത്തിന്റെയും പിറവിയും ഗുണ്ടർട്ടിന്റെ ജീവിതകഥ പറയുന്ന വീഡിയോയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ തലശ്ശേരിയിലെ ഭവനമാണ് ഗുണ്ടർട്ട് ബംഗ്ലാവാണ് ടൂറിസം വകുപ്പ് പൈതൃക മ്യൂസിയമാക്കിത്. മലയാളത്തിലെ ആദ്യത്തെ ഭാഷാ നിഘണ്ടുവും ആദ്യത്തെ മലയാള ദിനപത്രങ്ങളായ രാജ്യസമാചാരവും പശ്ചിമോദയവും അദ്ദേഹം പ്രസിദ്ധീകരിച്ചത് ഇവിടെ നിന്നായിരുന്നു. പഴയ ബംഗ്ലാവിന്റെ തനിമ നഷ്ട്ടപ്പെടാതെ നവീകരിച്ച മ്യൂസിയത്തിൻ്റെ രണ്ടാംഘട്ട
പ്രവർത്തനങ്ങൾ 2.21 കോടി രൂപ വിനിയോഗിച്ചാണ് പൂർത്തിയാക്കിയത് .