Crime Kerala Latest news

ഗുരുവായൂരില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച, പ്രതി പിടിയിൽ

ഗുരുവായൂരിൽ വൻ സ്വർണക്കവർച്ച നടത്തിയ പ്രതി പിടിയിൽ. മൂന്ന് കിലോ സ്വർണവും 2 ലക്ഷം രൂപയുമാണ് ഇയാൾ കവർന്നത്. കോട്ടപ്പടി കൊരഞ്ഞിയൂരിൽ ബാലൻ്റെ വീട്ടിൽ ആയിരുന്നു മോഷണം. തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നാട്ടിലെത്തിക്കും. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് മൂന്നു കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് മോഷണം പോയത്.

Leave a Reply

Your email address will not be published.