വടക്കൻ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി ( Cyclonic Circulation) യും തമിഴ്നാട് മുതൽ മധ്യ പ്രാദേശിന് മുകളിലൂടെ ന്യുനമർദ്ദ പാത്തിയും ( Trough) നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ / അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Related Articles
വിഴിഞ്ഞം സമരം; 27ന് കടലിലും കരയിലും പ്രക്ഷോഭം
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ലത്തീൻ അതിരൂപതയുടെ സമരം 100 ദിവസം തികയുന്ന 27നു കടലിലും കരയിലും ഒരേ സമയം മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ സമര സമിതി തീരുമാനിച്ചു. സമരം അതിശക്തമാക്കാനും തുറമുഖത്തിന്റെ നിർമാണ പ്രവർത്തനം നിശ്ചലമാക്കുന്ന രീതിയിൽ പ്രക്ഷോഭം നടത്താനുമാണ് യോഗത്തിൽ തീരുമാനമെടുത്തത്. വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലാകും കടലിലും കരയിലും സമരം നടത്തുക. തുറമുഖ കവാടത്തിനു മുന്നിൽ നടത്തുന്ന സമരത്തിനു പുറമേയാണ് ഇത്. എല്ലാ ഇടവകകളിലും സമരസമിതിയുടെ ഐക്യദാർഢ്യ സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം More..
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് 20 ന് – ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മീഷൻ
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലേക്ക് ഈ മാസം 20ന് നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ്. വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ More..
സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
സജി ചെറിയാൻ മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായി. ചെങ്ങന്നൂർ എംഎൽഎയായ സജി ചെറിയാൻ നിലവിലെ മന്ത്രിസഭയിൽ ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രിയായിരുന്നു. ജൂലെെ മൂന്നിന് മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലെ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ ഉയർന്ന വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.