ലിവർപൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ കിരീടത്തിൽ ഒരിക്കൽക്കൂടി റയൽ മാഡ്രിഡിന്റെ മുത്തം. പാരിസിൽ നടന്ന ഫൈനലിൽ രണ്ടാം പകുതിയിൽ ബ്രസീലിയൻ യുവ താരം വിനീഷ്യസ് ജൂനിയർ നേടിയ ഗോളിനായിരുന്നു റയലിന്റെ പതിനാലാം കിരീടധാരണം.
ലിവർപൂളിന്റെ ഒമ്പത് ഗോൾ ശ്രമങ്ങൾ തട ഞ്ഞിട്ട ഗോൾ കീപ്പർ തിബോ കോർട്ടോയാണ് റയലിന്റെ വിജയശിൽപി. 16ാംറയല്‍ ഗോള്‍കീപ്പര്‍ ക്വാര്‍ട്ടുവയായിരുന്നു ലിവര്‍പൂളിന്റെ വില്ലനായത്. സലയും മനേയും അവസരങ്ങള്‍ കണ്ടെത്തിയെങ്കിലും ക്വാര്‍ട്ടുവയെ മറികടന്ന് വല കുലുക്കാനായില്ല. മത്സരത്തിന്റെ 15ാം മിനിറ്റില്‍ അര്‍നോള്‍ഡ്, സല മുന്നേറ്റത്തോടെയാണ് റയല്‍ ഗോള്‍മുഖത്ത് സമ്മര്‍ദം ചെലുത്താന്‍ ലിവര്‍പൂള്‍ തുടക്കമിട്ടത്.
ഇടത് വിങ്ങില്‍ നിന്ന് ബോക്‌സിന് മുന്‍പില്‍ നില്‍ക്കുന്ന സലയിലേക്ക് പന്ത് എത്തിക്കാന്‍ അര്‍നോള്‍ഡിന് കഴിഞ്ഞു. എന്നാല്‍ സലയുടെ ഷോട്ട് തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ക്വാര്‍ട്ടുവ തടഞ്ഞു. പിന്നാലെ മനേയുടെ ഊഴമായിരുന്നു. എന്നാല്‍ മനേയുടെ ഷോട്ട് തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ക്വാര്‍ട്ടുവ തടഞ്ഞു. ഗോള്‍പോസ്റ്റില്‍ തട്ടിയാണ് പന്ത് പുറത്തേക്ക് പോയത്. 33ാം മിനിറ്റില്‍ ഗോള്‍പോസ്റ്റിന്റെ മധ്യത്തിലേക്ക് സലയുടെ ഹെഡ്ഡര്‍ വന്നെങ്കിലും നേരെ എത്തിയത് ക്വാര്‍ട്ടുവയുടെ കൈകളിലേക്ക്.ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ റയല്‍ ലീഡ് നേടും എന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ആലിസണും ലിവര്‍പൂള്‍ പ്രതിരോധത്തിനും പിഴച്ചപ്പോള്‍ ഉണ്ടായ കൂട്ടപ്പൊരിച്ചിലിന് ഒടുവില്‍ ബെന്‍സെമ പന്ത് വലയിലാക്കിയെങ്കിലും ഗോള്‍ അനുവദിച്ചില്ല. 59ാം മിനിറ്റില്‍ ഫാബിനോയുടെ കാലുകള്‍ക്ക് ഉള്ളിലൂടെ കടന്ന് പോയ വാല്‍വെര്‍ദെയുടെ ലോ ക്രോസില്‍ നിന്നാണ് വിനിഷ്യസ് ജൂനിയര്‍ വിജയ ഗോള്‍ നേടിയത്.