വിഷു-ഈസ്റ്റര്‍-റംസാന് ആഘോഷങ്ങളുടെ ഭാഗമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചാലക്കുടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യ വില്പന വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. വിലവിവരം പ്രദര്‍ശിപ്പിക്കാതിരിക്കല്‍, അളവുതൂക്ക ഉപകരണങ്ങള്‍, സീല്‍ ചെയ്യാതിരിക്കല്, രേഖകള്‍ സമര്‍പ്പിക്കാതിരിക്കല്‍ എന്നീ ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ ജോസഫ് ആന്റോയുടെ നേതൃത്വത്തില്‍ 86 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ബിജു എസ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ സജീവ് കുമാര്‍ ഒ എസ്, സുരേഷ് ഗോപാല്‍, എബി ടി പി, ഇന്ദു എ, രാജി എ എന്നിവരും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
