Entertainment Latest news

ചിൽഡ്രൻ ഓഫ് ഹെവൻ തമിഴിൽ

ചിൽഡ്രൻ ഓഫ് ഹെവൻ തമിഴിൽ അക്കാ കുരുവിയായി വരുന്നു. മൃഗം, സിന്ധു സമവെളി, കങ്കാരു തുടങ്ങിയ ചിത്രങ്ങളുടെ
സംവിധായകനാണ് ഉയിർ സാമിയാണ് ചിത്രം തമിഴിൽ ചെയ്യുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലതാരങ്ങളായ മാഹിനും, ഡാവിയയും മലയാളികളാണ്.

ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ഓസ്കാർ നോമിനേഷൻ ലഭിച്ച വിശ്വ പ്രസിദ്ധമായ ”ചിൽഡ്രൻ ഓഫ് ഹെവൻ ‘ എന്ന സിനിമ ‘ അക്കാ കുരുവി ‘ എന്ന പേരിൽ പുനരാവിഷ്‌ക്കാരം ചെയ്തിരിക്കുകയാണ് സാമി.

അക്കാ കുരുവി ‘ കണ്ട മജീദ് മജീദിയും ചിത്രത്തെ അഭിനന്ദിച്ചിട്ടുണ്ട്. ഒപ്പം ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ മലയാളിയായ ഉത്പൽ. വി.നായനാരെയും മജീദ് മജീദിയും ഇളയരാജയും പ്രത്യേകം പ്രശംസിച്ചതായും വാർത്തയുണ്ട്.

Leave a Reply

Your email address will not be published.