പശ്ചിമ ബംഗാളിലെ സ്കൂളുകൾ ഓൺലൈൻ ക്ലാസിലേക്ക് മാറുന്നു. സംസ്ഥാനത്തെ കടുത്ത ചൂടിനെത്തുടർന്നാണ് നീക്കം. എല്ലാ സ്വകാര്യ സ്കൂളുകളും നാളെ മുതൽ ഓഫ് ലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് ഓൺലൈൻ ക്ലാസുകളിലേക്ക് മാറണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 2 മുതൽ വേനൽക്കാല അവധി നൽകാത്ത സ്കൂളുകൾക്കാണ് ഇത് ബാധകമാവുക.
Related Articles
കുറ്റ്യാടിയിൽ തെരുവുനായയുടെ കടിയേറ്റ് ഒമ്പത് പേർക്ക് പരിക്ക്
കോഴിക്കോട് കുറ്റ്യാടിയിൽ തെരുവുനായയുടെ കടിയേറ്റ് ഒമ്പത് പേർക്ക് പരിക്ക്. കടിയേറ്റ പന്ത്രണ്ട് വയസ്സുകാരൻ ഋതുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഋതുവിനെ കൂടാതെ വൃദ്ധയടക്കം മറ്റ് എട്ട് പേരെയും നായ കടിച്ച് പരിക്കേൽപ്പിച്ചു. ഇവരെല്ലാവരും ആശുപത്രിയിൽ ചികിത്സ തേടി. ഞായർ പകൽ 11ന് വീട്ടിൽ അലക്കിക്കൊണ്ടിരിക്കുമ്പോഴാണ് വലിയ പറമ്പത്ത് നാരായണിയെന്ന സ്ത്രീയെ നായ കടിച്ചത്. മറ്റുള്ളവരെയും വീടിനു അടുത്ത് വെച്ച് തന്നെയാണ് നായ ആക്രമിച്ചത്.
പാരാ ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടർ ശ്രീഹർഷ ദേവരദ്ദിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പാരാ ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം ശ്രീഹർഷ ദേവരദ്ദിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. “സ്വർണ്ണം നേടിയ ശ്രീഹർഷ ദേവരദ്ദിയെ ഓർത്ത് അഭിമാനിക്കുന്നു. അവന്റെ നിശ്ചയദാർഢ്യം ശരിക്കും പ്രചോദിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ.” സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വെള്ളിയാഴ്ച മുതൽ നിരോധനം
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരോധന ഉത്തരവുകൾ പ്രകാരമുള്ള, ഒറ്റത്തവണ ഉപയോഗത്തിനുള്ള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വെള്ളിയാഴ്ച മുതൽ നിരോധനം. ഇവ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ നടപടി യുണ്ടാകും. തുടക്കത്തിൽ 10,000 രൂപമുതൽ 50,000 രൂപവരെ പിഴയാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും. കേന്ദ്രസർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്കു പുറമേ 2020 ജനു വരി, ഫെബ്രുവരി, മേയ് മാസങ്ങളി ലായി സംസ്ഥാന പരിസ്ഥിതിവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാ രമുള്ള ഉത്പന്നങ്ങളും നിരോധന ത്തിന്റെ പരിധിയിൽ വരും.