ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ നിന്നും റിട്ടയർ ചെയ്ത V K ഉഷാകുമാരി

Estimated read time 1 min read

ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ നിന്നും റിട്ടയർ ചെയ്ത ശ്രീമതി V K ഉഷാകുമാരിക്ക് സ്റ്റാഫംഗങ്ങൾ എല്ലാവരും ചേർന്ന് യാത്രയയപ്പ് നൽകി.

സ്ഥാപന മേധാവി Dr D സുധാകർ ഉപഹാരം സമർപ്പിച്ചു.

ഹോസ്പിറ്റൽ സൂപ്രണ്ട് Dr വീ.സി.ദീപ്, അസിസ്റ്റൻറ് ഡയറക്ടർ (ബയോകെമിസ്ട്രി) Dr എൻ തമിഴ് ശെൽവം, ശ്രീ ഉമേശൻ നമ്പൂതിരി, ശ്രീ ടി എൻ വേണുഗോപാലൻ, ശ്രീമതി ടിസി ജോസഫ്, ശ്രീമതി സിനി പോൾ, ശ്രീ തിരുപ്പതയ്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്ഥാപന മേധാവി Dr D സുധാകർ ശ്രീമതി ഉഷാകുമാരി നൽകിയ സേവനങ്ങളെ പ്രകീർത്തിച്ചു. OP യിൽ വരുന്ന രോഗികൾക്കും
ഭരണ വിഭാഗത്തിൽ
സഹപ്രവർത്തകർക്കും കഴിവിൻ്റെ പരമാവധി നൽകുന്നതിൽ ശ്രീമതി ഉഷാകുമാരി വിജയിച്ചിട്ടുണ്ടെന്ന് Dr സുധാകർ ഓർമിപ്പിച്ചു.

തനിക്ക് നൽകിയ സഹായങ്ങൾക്കും സഹകരണങ്ങൾക്കും ശ്രീമതി ഉഷാകുമാരി ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പ്രകടിപ്പിച്ചു.

You May Also Like

More From Author

+ There are no comments

Add yours