ചേലക്കര ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് രാവിലെ 9.30 ന് പട്ടികജാതി-പട്ടികവർഗ-പിന്നോക്ക വിഭാഗ വികസനവും ദേവസ്വവും പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും
Related Articles
രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു
രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. ഇന്നലെ 5233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 93 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത്. ഇതോടെ രാജ്യത്തെ ആക്ടിവ് കേസുകളുടെ എണ്ണം 28,857 ആയി. ഏഴു പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 1881 പേരുടെ വര്‍ധനയാണ് ഉണ്ടായത്. 1.67 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്
നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. മെമ്മറി കാർഡിന്റെ പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. തുടരന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കേയാണ് മൂന്നാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വീണ്ടും More..
എകെജി സെൻ്റർ ബോംബേറ് .ഒന്നിലധികം പേർക്ക് പങ്കെന്ന് സൂചന
സി.പി. എം സംസ്ഥാന സമിതി ഓഫീസായഎകെജി സെന്ററിലേക്ക് ബോംബാക്രമണം നടത്തിയ കേസിൽ ഫെയ്സ് ബുക്കില്‍ നേരത്തെ പോസ്റ്റിട്ടയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. എകെജി സെൻററിന് കല്ലെറിയുമെന്ന് പ്രകോപനപരമായി പോസ്റ്റിട്ട അന്തിയൂർകോണം സ്വദേശിയെയാണ് വിളിച്ചു വരുത്തിയത്. ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട 20 ഓളം പേര് നിരീക്ഷണത്തിലാണ്. എ കെ ജി സെന്ററിനു നേരെ ബോംബെറിഞ്ഞ് അക്രമി തിരികെ മടങ്ങിയത് ഒന്നര മിനിറ്റിനുള്ളിലാണ്. കൃത്യമായ പരിശീലനത്തോടെയും ആസൂത്രണത്തോടെയും നടത്തിയ ആക്രമണമെന്ന More..