ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റി വെച്ചു. 19ാം ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാൻചൗ നഗരത്തിലെ കൊവിഡ് വ്യാപനത്തെ തുടർന്നാണ് നടപടി.
സെപ്തംബർ 10 മുതൽ 25 വരെയാണ് ഏഷ്യൻ ഗെയിംസ് നിശ്ചയിച്ചിരുന്നത്. മാറ്റി വെച്ച വിവരം ചൈനീസ് ദേശിയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ സ്ഥിരീകരിച്ചു. പകരം തിയതി പ്രഖ്യാപിച്ചിട്ടില്ല.