Latest news National

ജനസംഖ്യാനിയന്ത്രണ നിയമം ഉടൻ; കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണനിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. ഇക്കാര്യത്തിൽ നടപടികൾ പുരോഗമിക്കുകയാണെന്നും നിയമ നിർമ്മാണം വൈകില്ലെന്നും മന്ത്രി പറഞ്ഞു. റായ്പൂരിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരും ആശങ്കപ്പെടേണ്ട. ആ നിയമം ഒട്ടും വൈകാതെ വരും. അത്തരം ശക്തമായ, വലിയ തീരുമാനങ്ങള്‍ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും മന്ത്രി പറഞ്ഞു. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published.