ജവാൻ റമ്മിന്റെ വില കൂട്ടണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത് ബെവ്കോ. വില വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ ലിറ്ററിന് 600 രൂപയാണ് ജവാൻ റമ്മിന്റെ വില. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധിപ്പിക്കണമെന്ന് ബെവ്കോ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Related Articles
കേരളത്തിലെ പരിശീലകർക്ക് നെതർലാൻഡ് കോച്ചുകളുടെ പരിശീലനം; പദ്ധതിക്ക് തുടക്കമായി
കേരളത്തിലെ ഫുട്ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാന്റ്സിലെ പ്രഗൽഭ കോച്ചുകൾ നൽകുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം തിരുവനന്തപുരം ജി.വി രാജ സ്പോട്സ് സ്കൂളിൽ ആരംഭിച്ചു. കേരളത്തിലെ 21 ഫുട്ബോൾ പരിശീലകരും 17 ഹോക്കി പരിശീലകരും ഉൾപ്പെടെ 38 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നെതർലാന്റ്സിലെ ഫുട്ബോൾ, ഹോക്കി മേഖലകളിലെ പേരുകേട്ട എട്ട് പരിശീലകരാണ് പരിശീലനം നൽകുന്നത്. റോയൽ നെതർലൻഡ്സ് ഫുട്ബോൾ അസോസിയേഷൻ, ബോവ്ലാന്റർ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്. സംയുക്ത പരിശീലന പദ്ധതിയുടെ ധാരണാപത്രം തിരുവനന്തപുരത്ത് More..
ചരിത്രകാരൻ ഇര്ഫാന് ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവർണറുടെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി
ലോകം ആദരിക്കുന്ന ചരിത്രകാരന് ഇര്ഫാന് ഹബീബിനെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്ന് വിളിച്ചതെന്നും . 92 വയസ്സുള്ള അദ്ദേഹം ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ ആരോപിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ മുന്‍പ് ഇദ്ദേഹം ആവർത്തിച്ച് ക്രിമിനല്‍ എന്നു വിളിച്ചു എന്നും, ആര് എസ് എസിന്റെ ‘വെറുക്കപ്പെട്ടവരുടെ’ പട്ടികയിൽ ആയതുകൊണ്ടാണ് ഇവർ രണ്ടുപേർക്കും എതിരെ ഗവർണർ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി . ചരിത്രം More..
അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി
അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയുടേതാണ് ഉത്തരവ്. സാക്ഷികളെ സ്വാധീനിച്ച 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയും പലപ്പോഴും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് കേസിൽ 15 പേരെ വിസ്തരിച്ചപ്പോൾ 13 പേരും കൂറുമാറിയത്. സാക്ഷിവിസ്താരം നടത്താനിരിക്കുന്ന സാക്ഷികളെയും സ്വാധീനിച്ചുവെന്ന നിർണായക വിവരവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചുഇതിനുള്ള തെളിവുകൾ കോടതിയിൽ More..