ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2022 ജൂൺ 3 മുതൽ 6 വരെ ഉത്തർപ്രദേശ് സന്ദർശിക്കും. 2022 ജൂൺ 3 ന്, രാഷ്ട്രപതി തന്റെ ജന്മഗ്രാമമായ കാൺപൂർ ദേഹത്തിലെ പരുങ്ക് സന്ദർശിക്കും, അവിടെ അദ്ദേഹം ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുക്കും. ജൂൺ 4-ന്, കാൺപൂരിൽ ഉത്തർപ്രദേശിലെ മർച്ചന്റ്സ് ചേമ്പറിന്റെ 90-ാം വാർഷിക ആഘോഷങ്ങളെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. അതേ ദിവസം, ഗോരഖ്പൂരിൽ നടക്കുന്ന ഗീതാപ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. More..
രാജസ്ഥാനിലെ ബാർമറിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “രാജസ്ഥാനിലെ ബാർമറിലുണ്ടായ വാഹനാപകടം അത്യന്തം ദുഃഖകരമാണ്. ഇതിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ ദൈവം അവർക്ക് ശക്തി നൽകട്ടെ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു
കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് കളളക്കടത്ത് സ്വര്‍ണവുമായി അറസ്റ്റില്‍. പി. മുനിയപ്പയെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കാസര്‍കോട് സ്വദേശികള്‍ എത്തിച്ച സ്വര്‍ണം കരിപ്പൂരിന് പുറത്ത് യാത്രക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാല് ലക്ഷത്തോളം രൂപയും യു.എ.ഇ ദിര്‍ഹവും നിരവധി വിലപിടിപ്പുളള വാച്ചുകളും കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.