Kerala Latest news

ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് മെയ് 17ന്

തൃശൂർ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ മെയ് 17 ഉപതിരഞ്ഞെടുപ്പ് നടക്കും. എം – 68 വടക്കാഞ്ചേരി മുൻസിപ്പാലിറ്റി (13 ഒന്നാംകല്ല് ), ബി- 88 ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്  (O7 ആനന്ദപുരം ),
ജി -80 കൂഴൂർ ഗ്രാമപഞ്ചായത്ത്  (O4 കുഴൂർ), ജി – 67 തൃക്കൂർ ഗ്രാമപഞ്ചായത്ത് (09 ആലേങ്ങാട് ), ജി -71 മുരിയാട് ഗ്രാമപഞ്ചായത്ത്  ( 13-തുറവൻകാട് ), 
ജി -76 വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് (O2 വെളയനാട് ) എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. 
വോട്ടെടുപ്പ്  രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെ നടക്കും. വോട്ടെണ്ണൽ മെയ് 18 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയ്ക്കുള്ളിൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് മുതലും  വോട്ടെണ്ണൽ ദിവസവും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി

Leave a Reply

Your email address will not be published.