ജില്ലാതല പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. പട്ടിക്കാട് ജി എല്‍ പി എസില്‍ ചേര്‍ന്ന യോഗം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന് അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ പരിപാടി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഫ്രാന്‍സിന ഷാജു, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ എം ശ്രീജ, എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റര്‍ ഡോ എന്‍ ജെ ബിനോയ്, പ്രോഗ്രാം ഓഫീസര്‍ ജോളി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി വി മനോജ്കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം കെ ബാലകൃഷ്ണന്, ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റര്‍ സുനില്‍ മാത്യു ജോണ്‍, ഹൈസ്കൂള്‍ പ്രധാന അധ്യാപകന് ഇ കെ സോമന് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ കലാപരിപാടികള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കും. സൗജന്യ പാഠപുസ്തകം യൂണിഫോം വിതരണം എന്നിവയും നടക്കും. പ്രകൃതിക്കിണങ്ങിയ വസ്തുക്കള്‍ മാത്രമേ അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കൂ. നാടന്‍ കലാരൂപങ്ങള്‍, ശിങ്കാരിമേളം ഉള്‍പ്പെടെ അരങ്ങേറും. ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്ഥാപിതമായ ജലശുദ്ധീകരണ ലാബിന്റെ ഉദ്ഘാടനവും അതോടൊപ്പം നടക്കും. ഹയര്‍ സെക്കന്ററി വിഭാഗം പ്രിന്‍സിപ്പല്‍ സിന്ധുഷ ടീച്ചര്‍ സ്വാഗതവും നിര്‍മ്മലാദേവി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Related Articles
പൂരം സ്ത്രീ സൗഹൃദമാക്കാന്‍ ക്രമീകരണങ്ങൾ
സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള നൂറിലേറെ സിസിടിവി കാമറകള്‍ പൂരപ്പറമ്പിലെ പോലിസ് കണ്ട്രോള് റൂമില്‍ നിന്ന് നേരിട്ട് നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, പൂരം എക്സിബിഷന്റെ എല്ലാ കവാടങ്ങളിലും പ്രത്യേക സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നാല് പിങ്ക് പോലീസ് പട്രോള്‍ സംഘങ്ങളെ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനത്തുമായി വിന്യസിച്ചിട്ടുണ്ട്. 1515 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ ഇവരുടെ തല്‍സമയ സേവനം ലഭ്യമാക്കും. അതോടൊപ്പം പോലിസ് More..
ജോര്‍ദാനിലെ അഖാബ തുറമുഖത്ത് വിഷവാതക ചോര്‍ച്ച; 10 മരണം
ജോർദാനിലെ അഖാബ തുറമുഖത്ത് വിഷവാതക ചോർച്ച. 10 പേർ മരിച്ചു. 250 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷവാതകം നിറഞ്ഞ ടാങ്ക് നീക്കിയപ്പോൾ നിലത്ത് വീണ് തകരുകയായിരുന്നു. ക്ലോറിൻ വാതകമാണ് ചോർന്നതെന്ന് ആദ്യ നിഗമനം. നഗരത്തിലെ ആശുപത്രികൾ നിറഞ്ഞു. താൽക്കാലിക ആശുപത്രി തുറന്നു. ഉന്നതതല അന്വേഷണത്തിന് ജോർദാൻ സർക്കാർ ഉത്തരവിട്ടു. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥിതി നിയന്ത്രണവിധേയമെന്ന് സർക്കാർ അറിയിച്ചു. ജോർദാനിലെ ഏക തുറമുഖമാണ് അഖാബ.
വാല്‍പ്പാറ, ചാലക്കുടി പ്രദേശങ്ങളില്‍ വീണ്ടും മഴയ്ക്ക് സാധ്യത: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
വാല്‍പ്പാറ, ചാലക്കുടി പ്രദേശങ്ങളില്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന സ്റ്റേറ്റ് റൂള്‍ കര്‍വ് മോണിറ്ററിങ് കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഈ മേഖലയിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. മഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ രണ്ട് ദിവസം കൂടി തുടരണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. മാറ്റിപാര്‍പ്പിക്കുന്നതിന്റെ ഭാഗമായി ബന്ധു വീട്ടുകളിലേക്ക് പോയവര്‍ അവിടെ തന്നെ തുടരുന്നുണ്ടെന്നും തിരിച്ചു വന്നിട്ടില്ലെന്നും ഉറപ്പു വരുത്തണമെന്ന് ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. മുന്‍കരുതല്‍ നടപടികളില്‍ വിട്ടുവീഴ്ച ഉണ്ടാവരുതെന്നും ജാഗ്രത കൈവെടിയരുതെന്നും യോഗത്തില്‍ More..