തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വാന്‍ സെയില്സ്മാന്, റീട്ടെയില്‍ ഷോപ്പ് സെയില്സ്മാന്, പ്രൊഡക്ഷന്‍ സൂപ്പര്‍ വൈസര്‍, ബേക്ക് മെന്‍, ഡ്രൈവര്‍, സെയില്‍സ് എക്സിക്യുട്ടീവ്, സെയില്‍സ് ഓഫിസര്‍, ടീം ലീഡേഴ്സ്, സ്പെയര്‍പാര്‍ട്സ് എക്സിക്യുട്ടിവ്, മാര്‍ക്കറ്റ് സ്റ്റഡി റിപ്പോര്‍ട്ടര്‍, മാനേജര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് 2022 മെയ് 19 വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ 1.30 വരെ ഇന്റര്‍വ്യൂ നടത്തും.
എസ്.എസ്. എല്‍. സി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയ്ക്കൊപ്പം ഫോര്‍ വീലര്‍ ലൈസന്‍സും(ഡ്രൈവര്‍),
ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി കോഴ്സ്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കെല്ലാം അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. തൃശൂര്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സ് ആപ്പ് നമ്പര്‍ -9446228282.
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഒറ്റത്തവണ രജിസ്ട്രേഷന് ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഉണ്ടായിരിക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.