പ്രധാൻമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗിനായി തൃശൂർ ജില്ലയിൽ ഒരു ജില്ലാ പ്രോഗ്രാം മാനേജറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40,000 രൂപ പ്രതിമാസ വേതനത്തിൽ 12 മാസത്തേയ്ക്കാണ് നിയമനം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, വയസ് തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂൺ 2 ന് വൈകിട്ട് 5 മണിക്ക് മുൻപ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ആമ്പക്കാടൻ ജംഗ്ഷൻ, പള്ളിക്കുളം, തൃശൂർ – 680001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0487 2441132
Related Articles
പിഎസ്സി പരീക്ഷയ്ക്ക് പോയ യുവാവിനെ തടഞ്ഞുവച്ചു; പൊലീസുകാരന് സസ്പെന്ഷന്
അകാരണമായി പൊലീസ് തടഞ്ഞതോടെ പിഎസ്സി പരീക്ഷ എഴുതാനാവാതെ യുവാവ്. രാമനാട്ടുകര അരുണ്‍ നിവാസില്‍ അരുണ്‍ ആണ് പൊലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് പരീക്ഷ നഷ്ടപ്പെടത്. പിഎസ്സി. പരീക്ഷ എഴുതാനായില്ലെന്ന് ഫറോക്ക് അസി. കമ്മിഷണറോട് പരാതിപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഉദ്യോഗാര്‍ഥിയെ തടഞ്ഞുവച്ച സിപിഒ രഞ്ജിത് പ്രസാദിനെ ജില്ലാപൊലീസ് മേധാവി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. മീഞ്ചന്ത ജിവിഎച്ച്എസ് സ്കൂളായിരുന്നു പരീക്ഷാകേന്ദ്രം. ഫറോക്ക് സ്റ്റേഷനു സമീപത്തെത്തിയതോടെ ഗതാഗതതടസം ഉണ്ടായി. തടസം തീര്‍ന്ന് പരീക്ഷാ സെന്ററിലെത്താന്‍ വൈകുമെന്ന് ഉറപ്പായതോടെ ഫറോക്ക് പുതിയപാലത്തില്‍നിന്ന് യുടേണ്‍ More..
മുൻമന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിലെ ഗൂഢാലോചന കേസിൽ പിസി ജോർജിന് മുൻകൂർജാമ്യം
മുൻമന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിലെ ഗൂഢാലോചന കേസിൽ പിസി ജോർജിന് മുൻകൂർജാമ്യം നൽകി തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി. കേസിൽ സ്വപ്ന സുരേഷാണ് മറ്റൊരു പ്രതി. കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സാക്ഷി മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളില്‍ സ്വപ്നയ്ക്കൊപ്പം മാതാവ് പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗൂഢാലോചനക്കേസില്‍ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന More..
പ്രധാനമന്ത്രി 75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ രാജ്യത്തിന് സമർപ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച 75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളുടെ (ഡിബിയു) ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ ഡിജിറ്റൽ സേവനങ്ങളെ ശാക്തീകരിക്കുമെന്നും രാജ്യത്തിന് ശക്തമായ ഡിജിറ്റൽ ബാങ്കിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രദാനം ചെയ്യുമെന്നും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ഇത് ബാങ്കിംഗും സാമ്പത്തിക മാനേജ്മെന്റും മെച്ചപ്പെടുത്തുമെന്നും സുതാര്യത പ്രോത്സാഹിപ്പിക്കുമെന്നും സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രിയപ്പെട്ടു. സാധാരണക്കാരുടെ ജീവിതം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവയ്പാണിതെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു. വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സാങ്കേതികവിദ്യ വിനിയോഗിക്കുക More..