കോഴിക്കോട് നല്ലളത്തെ ജിഷ്ണുവിന്റെ മരണത്തിലെ ദുരുഹത മാറ്റി കുറ്റക്കരെ കണ്ടെത്തണമെന്ന് കുടുംബം. ജിഷ്ണുവിനെ പൊലീസ് കൊന്നതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സത്യം പുറത്തു വരണമെന്ന് ഭാര്യയും അമ്മയും പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടിയെടുക്കാനാണ് കുടുംബം ആലോചിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തി ഇല്ലെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് എം. കെ. രാഘവൻ എം പിയും ഉറപ്പ് നൽകി.