കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് തീർപ്പാക്കി ഹൈക്കോടതി. ജോയ്സ്നയെ ഭർത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. താൻ അനധികൃത തടവിൽ അല്ലെന്നും, ഷെജിനൊപ്പം പോകാനാണ് ആ ഗ്രഹമെന്നും ജോയ്സ്ന കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജി തീർപ്പാക്കിയത്.
ജോയ്സ്നയെ കാണാനില്ലെന്നും ജോയ്സ്ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോർപസ് നൽകിയത്. ജോയ്സ്നയ്ക്ക് 26 വയസായെന്നും, പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.