തൃക്കാക്കര ഇടത് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് പ്രധാനപ്രതി പിടിയില്‍. കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇയാളുടെ ഫോണിൽ നിന്ന് വിഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആദ്യം ഫേസ്ബുക്കിലാണ് വിഡിയോ അപ്ലോഡ് ചെയ്തത്. അതിനു ശേഷം ട്വിറ്ററിലടക്കം പോസ്റ്റ് ചെയ്യുകയും വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. വിഡിയോ പ്രചരിപ്പിച്ച നാലു പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ അറസ്റ്റിലായവര്‍ക്കെല്ലാം കോടതി ജാമ്യം നല്‍കിയിരുന്നു.