തൃക്കാക്കരയില്‍ പോളിങ് കുറഞ്ഞത് എല്‍ഡിഎഫിന് ഗുണകരമാകുമെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുന്‍മന്ത്രി കെവി തോമസ്.
ഉമാ തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നും പി.ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഉമയുടെ സ്ഥാനാര്‍ഥിത്വമെന്നും തോമസ് പറഞ്ഞു. പോളിങ് ശതമാനത്തിന്റെ കുറവും കൂടുതലും നോക്കി ആര് വിജയിക്കുമെന്ന പ്രവചനം അത്ര എളുപ്പമല്ല. എല്‍ഡിഎഫ്. അതീവശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തിയത്.
കോണ്‍ഗ്രസിലെ ആഭ്യന്തരവിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചു . പല മുതിര്‍ന്ന നേതാക്കളും തെരഞ്ഞെടുപ്പില്‍നിന്ന് അല്‍പം മാറിനിന്നു. പ്രതിപക്ഷ നേതാവിന്റെ ഏകപക്ഷീയമായ സമീപനമാണ്. തെരഞ്ഞെടുപ്പുകാലത്ത് അങ്ങനെ ആരെയും താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല കെ വി. തോമസ് പറഞ്ഞു.