Latest news

ജ്യല്ലറിക്കാരെ ഭീഷണിപ്പെടുത്തിയ ഡിജിപി സുധേഷ് കുമാറിനെതിരേ അന്വേഷണത്തിന് ശുപാർശ

തലസ്ഥാനത്തെ ജൂവലറിയിൽ സ്വർണമാലയ്ക്ക് 95 ശതമാനം ഇളവ് ആവശ്യപ്പെട്ടു ജ്യല്ലറിക്കാരെ ഭീഷണിപ്പെടുത്തി ഇളവ് നേടിയെന്ന പരാതിയിൽ ഡി.ജി.പി. സുധേഷ് കുമാറിനെതിരേ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പിന്റെ ശുപാർശ. ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. വിദേശത്ത് ചികിത്സയിലുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നാണ് സൂചന.
ജൂവലറിയിൽ സുധേഷ്‌കുമാർ നേരിട്ടെത്തി ഏഴുപവന്റെ മാല വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനുശേഷം 95 ശതമാനം ഇളവ് . ജീവനക്കാർ 50 ശതമാനം ഇളവ് നൽകിയെങ്കിലും ഉദ്യോഗസ്ഥൻ തൃപ്തനായില്ല. അടുത്തദിവസം ജൂവലറിയിൽ വീണ്ടുമെത്തിയ ഉദ്യോഗസ്ഥൻ ജീവനക്കാരെയും മാനേജരെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഇളവ് ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

ഇതേത്തുടർന്ന് ഉടമ ഇടപെട്ട് 95 ശതമാനം ഇളവ് നൽകി. ഡിസ്‌കൗണ്ട് ബില്ലിൽ രേഖപ്പെടുത്തി നൽകുകയും ചെയ്തു. ഇതിനെക്കുറിച്ച് ലഭിച്ച പരാതിയിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തിയത്.

പരാതിയിൽ അന്വേഷണം അനിവാര്യമാണെന്ന് ആഭ്യന്തരവകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published.